യുഡിഎഫ് ഹർത്താലും 12 മണിക്കൂർ; പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല

0
151

ന്യൂഡൽഹി∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച നടത്തുന്ന ഹർത്താലിനു മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. കേരളത്തെ ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. താൻ ഹർത്താലിനെതിരെ സമരം ചെയ്തിട്ടില്ല. നിയന്ത്രിക്കണമെന്നാണു നിലപാടെന്നും ഹസൻ പറഞ്ഞു. നേരത്തെ രാവിലെ ഒൻപതു മുതൽ മൂന്നുവരെ ഭാരത് ബന്ദ് നടത്തുന്നതിനാണു തീരുമാനിച്ചിരുന്നത്.

എൽഡിഎഫും തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്താൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവൻ ഇടതുകക്ഷികളും സഹകരിക്കും.

വാഹനങ്ങൾ തടയില്ലെന്നും പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കുമെന്നുമാണു കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിനു പിന്തുണ അറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

1 × 3 =