ഇന്ധനവിലയിൽ വീണ്ടും വർധന; തിരുവനന്തപുരത്ത് പെട്രോളിന് 83 രൂപ

0
152

തിരുവനന്തപുരം∙ ബന്ദും ഹർത്താലും പ്രഖ്യാപിച്ച് വില വർധനയെ നേരിടാൻ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തയാറെടുക്കുന്നതിനെ ഇന്ധനവില വീണ്ടും കൂടി. പെട്രോളിനും ഡീസലിനും 50 പൈസയോളമാണ് വർധിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരിക്കുമ്പോൾ ഇന്ധനവില വർധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വിലവര്‍ധന നേരിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ വില്‍പനനികുതി ഒരു രൂപ കുറച്ചിരുന്നു

വിവിധ സ്ഥലങ്ങളിലെ ഇന്ധനവില:

(യഥാക്രമം ജില്ല, പെട്രോൾ വില, ഡീസൽ വില എന്നിങ്ങനെ)

തിരുവനന്തപുരം – 83.36 – 77.23
എറണാകുളം – 82.92 – 75.98
കോഴിക്കോട് – 82.31 – 76.27
വയനാട് – 82.92 – 76.78
കണ്ണൂർ – 82.25 – 76.21
ഡൽഹി – 79.99 – 72.07
മുംബൈ – 87.39 – 73.51

LEAVE A REPLY

Please enter your comment!
Please enter your name here

20 − 6 =