മുല്ലപ്പെരിയാർ: സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാൻ നീക്കം

0
58

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിടാൻ വിസമ്മതിച്ച് തമിഴ്നാട് സർക്കാർ. സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാനാണ് നീക്കം. സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. ആ ജലനിരപ്പ് എത്തിക്കാനാണ് തമിഴ്നാടിന്റെ ശ്രമം. സെക്കൻഡിൽ 13,93,000 ലീറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവു മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

one × four =