മന്ത്രിസഭായോഗ തീരുമാനങ്ങള്‍ – 14-08-2018

0
48
1924-നുശേഷം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിക്കേണ്ടി വന്നത്. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്.

നാശനഷ്ടങ്ങള്‍
പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 38 പേര്‍ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20,000-ത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 439 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നുകഴിഞ്ഞു. പ്രാദേശിക റോഡുകള്‍ക്കും പാലങ്ങള്‍ക്കും പുറമേയാണ് ഈ കണക്ക്. പല പാലങ്ങളും പുനര്‍നിര്‍മ്മിക്കുകയോ ബലപ്പെടുത്തേണ്ടണ്‍തായോ വരും. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോയി.
കാര്‍ഷികവിഭവങ്ങളും വന്‍ തോതില്‍ നശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ പോലുള്ള മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിന്‍റെ ഫലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിലെ 27 ഡാമുകള്‍ ഇതിന്‍റെ ഭാഗമായി തുറന്നുവിടേണ്ടിയും വന്നിട്ടുണ്ട്. നദികള്‍ പലയിടത്തും ഗതിമാറി കരകവിഞ്ഞൊഴുകി. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്‍ണ്ടായി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഏക വരുമാനമാര്‍ഗ്ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുമുണ്ട്. നഗരങ്ങളില്‍ കുടിവെള്ളം തടസ്സപ്പെടുന്ന നിലയുണ്ടായി. ജലസംഭരണികള്‍ മലിനമാകുന്ന പ്രശ്നവും ഉയര്‍ന്നുവന്നു.
നിരവധിപേര്‍ വീടുകളില്‍ വെള്ളം കയറിയും വീട് തകര്‍ന്നും കഴിയുകയാണ്. രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്ന 60,000-ത്തോളം പേരില്‍ 30,000-ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവിടങ്ങളില്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ ഒട്ടേറെ സമയമെടുക്കും. കിടപ്പാടവും, കൃഷിഭൂമിയും, കടകളും, വീട്ടുപകരണങ്ങളും, ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വെള്ളം ഒഴുകിപ്പോകുന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
രക്ഷാ പ്രവര്‍ത്തനം
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. മന്ത്രിമാര്‍ അവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഭക്ഷണം, വസ്ത്രം, വെള്ളം, ശുചിമുറി എന്നിവ പരാതിക്കിടനല്‍കാത്തവിധം സജ്ജീകരിക്കുന്നതിന് കഴിഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലകളിലും തലസ്ഥാനത്തും പ്രവര്‍ത്തനമാരംഭിച്ചു. മഴ കനത്തതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണസേനയുടെയും കര, വ്യോമ, നാവിക സേനകളുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റേയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ഏവരും ശ്ലാഘിച്ചിട്ടുള്ളതാണ്. സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ലാ കളക്ടര്‍മാരുടെയും എറണാകുളം, വയനാട് ജില്ലകളിലേക്ക് പ്രത്യേകം ചുമതലപ്പെടുത്തി അയച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പങ്ക് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിനിധി സംഘമാണ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ച നടത്തിയതും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമൊന്നും സര്‍ക്കാര്‍ കാണുന്നില്ല. നാടിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യമാണ് പ്രധാനം.
സംസ്ഥാന കേന്ദ്രത്തില്‍ നടത്തിയ ഏകോപനവും കൂട്ടായ്മയുമാണ് രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കാനും സഹായിച്ചത്. സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരോടും സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഈ സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേന്ദ്രത്തിന്‍റെ ഇടപെടല്‍
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തില്‍ ഇടപെടുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആദരണീയനായ ഗവര്‍ണ്ണര്‍ നല്‍കിയ പങ്കും സംഭാവനയും മാതൃകാപരമാണ്. നമ്മുടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം സന്ദര്‍ശനം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പുതിയ സാഹചര്യം മനസ്സിലാക്കിയിരുന്നു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം “കേരളത്തില്‍ ഇപ്പോള്‍ ഉണ്‍ണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന്” കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വാര്‍ത്താമാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. 100 കോടി രൂപയുടെ അടിയന്തരസഹായവും അദ്ദേഹം വാഗ്ദാനം നല്‍കി.
1220 കോടി രൂപ അടിയന്തര കേന്ദ്രസഹായം നല്‍കണമെന്ന ആവശ്യം സംസ്ഥാനം രാജ്നാഥ് സിംഗിന്‍റെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രാഥമികമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള ആവശ്യമാണ് ഉന്നയിച്ചത്. വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ എന്നതിനാല്‍ വീണ്ടും കേന്ദ്ര സംഘത്തെ അയക്കണമെന്ന കാര്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണഫണ്‍ണ്ടിന്‍റെ മാര്‍ഗ്ഗരേഖയിലെ പരിമിതി കണക്കിലെടുത്ത് നഷ്ടത്തിന്‍റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസൃതമായി നഷ്ടപരിഹാരം നല്‍കേണ്ടണ്‍തുണ്ടണ്‍് എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മറ്റു സഹായങ്ങള്‍
അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുകയുണ്‍ണ്ടായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തികളും സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ലോകത്തെങ്ങുമുള്ള മലയാളികള്‍ അവരുടേതായ സഹായങ്ങള്‍ നല്‍കുന്നതിന് സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. നാടിന്‍റെ ദുരിതം എന്ന നിലയില്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നതിന് വാര്‍ത്താമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പങ്കുവഹിച്ചിട്ടുണ്ട്.
റെസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹ്യസംഘടനകള്‍ എന്നിവരും സഹായം എത്തിച്ചവരില്‍ ഉള്‍പ്പെടുന്നു. ഐ.ടി കമ്പനികളും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്‍ണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് കരുതിവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയവര്‍, വില്‍ക്കാന്‍ വച്ച കമ്പിളിപ്പുതപ്പ് ദുരിതാശ്വാസക്യാമ്പില്‍ വിതരണം ചെയ്ത ഇതര സംസ്ഥാനക്കാരന്‍, ആദ്യശമ്പളം സംഭാവന നല്‍കിയവര്‍, എല്ലാറ്റിനുമുപരി അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ കുട്ടികള്‍ പോലും തങ്ങളുടെ സമ്പാദ്യക്കുടുക്കകളിലെ പണം മുഖ്യമന്ത്രിക്ക് അയച്ചുതന്നതും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
തീരുമാനങ്ങള്‍
ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും നമ്മുടെ നാട് പുനര്‍നിര്‍മ്മിക്കുന്നതിനും താഴെ പറയുന്ന തീരുമാനങ്ങള്‍ മന്ത്രിസഭായോഗം എടുത്തിട്ടുണ്ട്.
1. പ്രളയത്തിന്‍റെ തീവ്രതയും ദുരിതത്തിന്‍റെ കാഠിന്യവും കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ, പുതുതായി 251 വില്ലേജുകള്‍ കൂടി (ആകെ 444 വില്ലേജുകള്‍) പ്രളയബാധിത പ്രദേശങ്ങളായി, പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
2. രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുകയോ, മണ്ണിടിച്ചലില്‍ വീട് വാസയോഗ്യമല്ലാതാവുകയുമായ ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10,000 രൂപ നല്‍കാന്‍ തീരുമാനിച്ചു.
3. പൂര്‍ണ്ണമായും തകര്‍ന്നതോ പൂര്‍ണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇതിനു പുറമെ 3 മുതല്‍ 5 വരെ സെന്‍റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും മാനദണ്ഡപ്രകാരം നല്‍കാന്‍ തീരുമാനിച്ചു.
4. (a) സര്‍ക്കാര്‍, പൊതുമേഖല, കമ്പനി ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്.
(b) പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍/ പൊതു നډ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
5. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖലാ-സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകള്‍, എക്സ്ചേഞ്ച് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. യു.എ.ഇ എക്സ്ചേഞ്ച് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് കമ്മീഷന്‍ ഒഴിവാക്കാമെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിച്ചിട്ടുണ്ട്.
6. ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
7. നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഇടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് അദാലത്തുകള്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് 2018 സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കും. അതോടൊപ്പം സെപ്റ്റംബര്‍ 3 മുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും.
8. അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കേണ്ടതും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ഫീസ് സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു.
9. സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഒരു മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.
ശ്രീ. ഇ.പി. ജയരാജന്‍, ശ്രീ. ഇ. ചന്ദ്രശേഖരന്‍, ശ്രീ. മാത്യു. ടി. തോമസ്, ശ്രീ. എ.കെ. ശശീന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങള്‍.
10. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും കൃഷിനാശം സംഭവിച്ചവര്‍ക്ക് മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കു പുറമെ വിത്തും നല്‍കും.
11. ഒന്നാംഘട്ട പ്രളയബാധ സമയത്ത് ബാങ്ക് വായ്പകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രളയബാധിത പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കും.
12. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടത്താറുള്ള ഓണാഘോഷ പരിപാടികള്‍ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ക്കായി സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
ഓണ്‍ലൈന്‍ സംവിധാനം
1. വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്/കമ്മീഷന്‍ ഒഴിവാക്കാന്‍ UAE എക്സ്ചേഞ്ച്/ LULU എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
2. കേന്ദ്ര സര്‍ക്കാരിന്‍റെ Unified Payment Interface (UPI) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്‍റെwww.kerala.gov.in വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
3. ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
4. ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.
5. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
റോഡുകള്‍ നന്നാക്കുന്നതിന് ആയിരം കോടി രൂപ
കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് ഒന്നാം ഘട്ടമായി 1000 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. ജൂണ്‍-ജൂലൈ മാസങ്ങളിലുണ്ടായ പേമാരിയില്‍ 8420 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നതായാണ് പൊതുമരാമത്ത് വകുപ്പ് പ്രാഥമികമായി കണക്കാക്കിയിട്ടുളളത്.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുളള റോഡുകള്‍ നന്നാക്കുന്നതിന് 200 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
ഗോവന്‍ മാതൃകയില്‍ 5 നദികളില്‍ ബന്ധാരകള്‍
കാസര്‍കോട്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ 5 നദികളില്‍ ജലസംഭരണത്തിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസര്‍കോട്), പനമരം നദീതടം (വയനാട്), അച്ചന്‍കോവില്‍ (പത്തനംതിട്ട) നദീതടം എന്നീ നദികളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ബന്ധാരകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് 175 കോടി രൂപയാണ് ചെലവ്. നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളില്‍ മാത്രമായി ജലം തടഞ്ഞു നിര്‍ത്തുന്ന സംഭരണികളാണ് ബന്ധാരകള്‍. ഒരേ നദിയില്‍ തന്നെ പലയിടത്തായി ബന്ധാരകള്‍ നിര്‍മ്മിക്കാനാകും. മഴക്കാലത്ത് എല്ലാ ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാല്‍ ഷട്ടറുകള്‍ ഉറപ്പിച്ച് ജലം സംഭരിക്കുകയും നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകള്‍ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണ് പ്രവര്‍ത്തന രീതി. ഗോവയില്‍ ഇത് വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
നിയമനങ്ങള്‍ / മാറ്റങ്ങള്‍
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജിന് പാര്‍ലമെന്‍ററികാര്യ വകുപ്പ് സെക്രട്ടറിയുടെയും ഇന്‍റര്‍നാഷണല്‍ മ്യൂസിക് അക്കാഡമി സ്പെഷ്യല്‍ ഓഫീസറുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
രജിസ്ട്രേഷന്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.എന്‍. സതീഷിന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറുടെയും കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെയും പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറര്‍ പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ സര്‍വെ ആന്‍റ് ലാന്‍റ് റെക്കോര്‍ഡ്സ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേരള ലാന്‍റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.
ലോട്ടറി വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസിനെ സഹകരണ സംഘം രജിസ്ട്രാറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.
സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി. സജിത് ബാബുവിനെ കാസര്‍കോട് ജില്ലാ കലക്ടറായി മാറ്റി നിയമിച്ചു.
സര്‍വെ ആന്‍റ് ലാന്‍റ് റെക്കോര്‍ഡ്സ് ഡയറക്ടറര്‍ കെ. ഗോപാലകൃഷ്ണനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു.
ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് എം. അഞ്ജന ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.
തുറമുഖ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശനെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാറിന് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. എഡ്യുക്കേഷന്‍ മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല തടര്‍ന്നും മോഹന്‍ കുമാര്‍ വഹിക്കും.
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടിയെ ലാവണം കോര്‍പ്പറേഷനില്‍ നിലനിര്‍ത്തിക്കൊണ്ട് അന്യത്രസേവന വ്യവസ്ഥയില്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്സില്‍ മുഴുവന്‍ സമയ ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷേക്ക് പരീദിനെ പുനര്‍നിയമന വ്യവസ്ഥ പ്രകാരം കേരള സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കും
തസ്തികകള്‍
പൊതുമരാമത്ത് വകുപ്പില്‍ 221 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഒരു ചീഫ് എഞ്ചിനീയര്‍, 3 സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, 21 എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, 42 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, 84 അസിസ്റ്റന്‍റ് എഞ്ചിനീയര്‍, 35 ഗ്രോഡ് 1 ഓവസീയര്‍, 35 ഗ്രോഡ് 3 ഓവസീയര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് 300 ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനിച്ചു.
മലപ്പുറം ഗവണ്‍മെന്‍റ് വനിതാ കോളേജില്‍ ഒരു പ്രിന്‍സിപ്പലിന്‍റെയും മൂന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും.
ശാന്തന്‍പാറയില്‍ പുതിയ സര്‍ക്കാര്‍ കോളേജ്
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്തില്‍ പൂപ്പാറയില്‍ 2018-19 അധ്യയനവര്‍ഷം മുതല്‍ പുതിയ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് ആരംഭിക്കുന്നതിന് തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു പ്രിന്‍സിപ്പാളിന്‍റെയും മൂന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും.
1960-ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതിനും സെക്യൂരിറ്റി ഏജന്‍സി വഴി നിയമിക്കപ്പെടുന്നവര്‍ക്ക് നിയമത്തിന്‍റെ സംരക്ഷണം നല്‍കാനും ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ-പോര്‍ട്ട് ലിമിറ്റഡിന് സര്‍ക്കാര്‍ ഗ്യാരന്‍റിയോടെ ഹഡ്കോയില്‍ നിന്ന് 2700 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

five × two =