ചെറുതോണിയിൽ പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് കൂട്ടും; 33 ഡാമുകൾ തുറന്നു

0
31

നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി – ചെറുതോണി അണക്കെട്ടിലെ ജലനിരപ്പിൽ വർധന. രാത്രി 11 വരെയുള്ള റീഡിങ് അനുസരിച്ച് ജലനിരപ്പ് 2397.74 അടിയായി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നത്. പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് പുലർച്ചെ 7,50,000 ലീറ്റർ (750 ക്യുമെക്സ്) ആയി ഉയർത്തുമെന്ന് ജില്ലാ കലക്ടർ ജീവൻ ബാബു അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അവർ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.4 മീറ്ററുമാണ് തുറന്നിരിക്കുന്നത്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

LEAVE A REPLY

Please enter your comment!
Please enter your name here

twelve − two =