ലോര്‍ഡ്‌സില്‍ വോക്‌സിന് ബാറ്റു ബോളും ഒരുപോലെയാണ്!

0
122

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ക്രിസ് വോക്‌സ് സെഞ്ചുറിയിലെത്തിയപ്പോള്‍ ഒപ്പം പിറന്നത് ഒരുപിടി റെക്കോഡുകള്‍ കൂടി. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച വോക്‌സ് ലോര്‍ഡ്‌സ് ഗ്രൗണ്ടിലെ റെക്കോഡ് പുസ്തകത്തിലാണ് ഇടം നേടിയത്.

ലോര്‍ഡ്‌സില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ താരങ്ങളുടെ പട്ടികയിലാണ് വോക്‌സിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടത്. ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റെടുക്കുകയും ഒരു ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുക്കുകയും ഒരു ടെസ്റ്റ് സെഞ്ചുറി നേടുകയും ചെയ്ത അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് വോക്‌സ്.

2016-ലെ പാകിസ്താനെതിരായ ടെസ്റ്റില്‍ 11 വിക്കറ്റാണ് വോക്‌സ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 70 റണ്‍സ് വഴങ്ങി ആറു വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റും. തുടര്‍ന്ന് ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം സെഞ്ചുറി കൂടി അടിച്ചതോടെ ലോര്‍ഡ്‌സില്‍ പത്ത് വിക്കറ്റും സെഞ്ചുറിയും നേടുന്ന അഞ്ചാമത്തെ താരമായി വോക്‌സ്. ഇതിന്‌ മുമ്പ് ഗബി അലെന്‍, കെയ്ത്ത് മില്ലര്‍, ഇയാന്‍ ബോതം, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ഈ നേട്ടം പിന്നിട്ടിട്ടുള്ളത്.

അതോടൊപ്പം ഒരു ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റും സെഞ്ചുറിയും നേടിയ താരങ്ങളോടൊപ്പം വോക്‌സ് ഇടം പിടിച്ചു. ഗബി അലെന്‍, ഇയാന്‍ ബോതം, സ്റ്റുവര്‍ട്ട് ബ്രോഡ്, ആന്‍ഡ്രു ഫ്‌ളിന്റോഫ്, റേ ലിങ്‌വര്‍ത്, വിനൂ മങ്കാദ്, കെയ്ത് മില്ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

one × five =