Home Blog

സ്വിസ്പ്പടയെ വീഴ്ത്തി സ്വീഡിഷ് വിപ്ലവം; ഒരുഗോൾ ജയത്തോടെ ക്വാർട്ടറിൽ (1–0)

0

സെന്റ് പീറ്റേഴ്സ്ബർഗ്∙ ഈ ലോകകപ്പിലെ കറുത്ത കുതിരകളുടെ കുളമ്പടി ശബ്ദം സെന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് കേൾക്കുന്നുണ്ടോ? ലോക ആറാം റാങ്കുകാരായ സ്വിറ്റ്സർലൻ‍ഡിനെ തോൽപ്പിച്ച് സ്വീഡൻ ലോകകപ്പ് ക്വാർട്ടറിൽ. എതിരില്ലാത്ത ഒരുഗോളിനാണ് സ്വീഡന്റെ വിജയം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിൽ ഫോർസ്ബർഗാണ് (66) സ്വീഡന്റെ വിജയഗോൾ നേടിയത്. 1994നു ശേഷം ആദ്യമായാണ് സ്വീഡൻ ലോകകപ്പ് ക്വാർട്ടർ കളിക്കുന്നത്.